റോബിന് വടക്കുംഞ്ചേരിയെ സഭാ ചട്ടങ്ങള്‍ക്ക് വിധേയമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് മാര്‍പാപ്പ നീക്കം ചെയ്തെന്ന് മാനന്തവാടി രൂപത പിആര്‍ഒ ഫാദര്‍ ജോസ് കൊച്ചറക്കല്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.റോബിനെ പുറത്താക്കിയത് വൈകിയെന്നു സഭ കരുതുന്നില്ലെന്നുംകുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ ആരായാലും സഭാനടപടികള്‍ ഉണ്ടാവുമെന്നും ഫാദര്‍ ജോസ് കൊച്ചറക്കല്‍. സഭയോ, സഭയില്‍ ഉള്‍പ്പെടുന്നവരോ ഇതില്‍ റോബിനൊപ്പം നിന്നിട്ടില്ലെന്നും സഭാ നൂറുശതമാനവും കേസുമായി സഹകരിച്ചിട്ടുണ്ടെന്നും ഫാദര്‍ ജോസ് പറഞ്ഞു. രൂപത പിആര്‍ ഒ സാലു അബ്രഹാമും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- Advertisement -
- Advertisement -