ബത്തേരിയുടെ പ്രാന്തപ്രദേശങ്ങളില്‍ തെരുവുനായ ശല്യം അതിരൂക്ഷം. കഴിഞ്ഞദിവസം വിദ്യാര്‍ഥിയടക്കം മൂന്നുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യം. ബത്തേരി ടൗണിനോട് ചേര്‍ന്ന് കിടക്കുന്ന കല്ലുവയല്‍, അമ്മായിപ്പാലം, പള്ളിക്കണ്ടി, മണിച്ചിറ, പൂമല എന്നിവിടങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞദിവസം ഒരു വിദ്യാര്‍ഥിനിയടക്കം മൂന്നുപേരെയാണ് തെരുവുനായ കടിച്ച് പരുക്കേല്‍പ്പിച്ചത്. ഇവരിപ്പോള്‍ ചികിത്സയിലാണ്. അമ്മായിപ്പാലം കാര്‍ഷിക മൊത്തവിതരണ കേന്ദ്രത്തില്‍ ഒരു നായയെ തെരുവുനായ കടിച്ചുകൊല്ലുകയും, പ്രദേശത്തെ നിരവധി തെരുവുനായിക്കളെ കടിച്ചുകൊല്ലുകയും ചെയ്തു. തെരുവുനായ ശല്യം കൂടിയിട്ടും നടപടിയില്ലന്നും ജനങ്ങള്‍ ഭീതിയിലാണന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
- Advertisement -
- Advertisement -