- Advertisement -

- Advertisement -

ആലഞ്ചേരി കോളനിയില്‍ കുടിവെള്ളം എത്തി

0

ഒടുവില്‍ വെള്ളമുണ്ട ആലഞ്ചേരി കോളനിയില്‍ കുടിവെള്ളം എത്തിച്ചു.ദിവസങ്ങളോളം വെള്ളം മുടങ്ങിയതിനാല്‍ യൂണിഫോം അലക്കാന്‍ രോലും കഴിയാതെ കുട്ടികളുടെ പഠിപ്പു മുടങ്ങിയ വാര്‍ത്ത കഴിഞ്ഞ ദിവസം വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.വെള്ളമുണ്ട ആലഞ്ചേരി കോളനിക്കാര്‍ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യൂണിഫോം അലക്കാനും പ്രാഥമിക ആവശ്യങ്ങള്‍പോലും നിര്‍വഹിക്കാന്‍ സാധിക്കാതെ.വിദ്യാര്‍ഥികളുടെ പഠനം ഇടയ്ക്കിടെ മുടങ്ങുന്ന വാര്‍ത്തയാണ് വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തത്.ഇതിനെ തുടര്‍ന്നാണ് ഇന്ന് ജലനിധി വെള്ളം എത്തിച്ചത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പോലീസിന്റെ ഇന്റലിജന്‍സ് ബ്യൂറോ അടക്കം പ്രശ്‌നത്തെപ്പറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇന്ന് അര മണിക്കൂര്‍ സമയമാണ് വെള്ളം എത്തിച്ചത് .സ്ഥിരമായി വെള്ളം എത്തിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കോളനിക്കാര്‍ ആവശ്യപ്പെടുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page