- Advertisement -

- Advertisement -

നാക് എ ഗ്രേഡ് നേട്ടത്തിന്റെ ആഘോഷം

0

ഗവ കോളേജ് മാനന്തവാടി നാക് എ ഗ്രേഡ് നേട്ടത്തിന്റെ ആഘോഷ ഉദ്ഘാടനം ഒ ആര്‍ കേളു എം.എല്‍ എ നിര്‍വഹിച്ചു. അന്തരിച്ച ക്യാപ്റ്റന്‍ കെ.എല്‍ ശശിമാസ്റ്ററുടെ സ്മരണാര്‍ത്ഥം സ്റ്റാഫ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ കെ.എല്‍ ശശിമാസ്റ്റര്‍ സ്മാരക പുരസ്‌ക്കാരം സിദ്ധാര്‍ത്ഥ് പി.എസിന് സമ്മാനിച്ചു. നാക് പ്രവര്‍ത്തനങ്ങളില്‍ വിവിധ മേഖലകളില്‍ നേത്യത്വപരമായ പങ്കുവഹിച്ച വ്യത്യസ്ത സാമൂഹിക സംസ്‌ക്കാരിക – ഉദ്യോഗസ്ഥ- പൊതുമേഖലകളിലെ വിശിഷ്ട വ്യക്തികളെയും വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ അനുമോദിക്കുകയും പുരസ്‌ക്കാരങ്ങള്‍ നല്‍കുകയും ചെയ്തു. എടവക ഗ്രാമ പഞ്ചായത്ത് ഉഷ വിജയന്‍ അധ്യക്ഷയായിരുന്നു. യോഗത്തില്‍ ഡോ.എം.പി അനില്‍ മുഖ്യ പ്രഭാഷണം നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പൈലി, ബ്ലോക്ക് പഞ്ചായത്ത് അംഗം, എം.പി വത്സന്‍,.ജസ്റ്റിന്‍ ബേബി, പി. വി എസ് മൂസ, വിജയന്‍ കൂവണ, മമ്മു ഹാജി, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page