- Advertisement -

- Advertisement -

സോളാര്‍ ലൈറ്റ് തകര്‍ത്ത് ബാറ്ററി മോഷ്ടിച്ചു

0

ചുണ്ടേല്‍ ചോലാടി ഹൈവേയില്‍ മേപ്പാടി കോട്ടനാട് ഗവ.യുപി സ്‌കൂളിന് സമീപത്തായി സ്ഥാപിച്ചിരുന്ന സോളാര്‍ ലൈറ്റ് തകര്‍ത്ത് സാമൂഹ്യ വിരുദ്ധര്‍ ബാറ്ററി മോഷ്ടിച്ചു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച സോളാര്‍ വിളക്കാണിത്.

കോട്ടനാട് പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യം വര്‍ദ്ധിച്ചു വരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം സോളാര്‍ ലൈറ്റ് തകര്‍ത്തു ബാറ്ററി മോഷ്ടിച്ച് കടത്തിയതും സാമൂഹ്യവിരുദ്ധരാണെന്ന് നാട്ടുകാര്‍ കരുതുന്നത്. ഈ വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ മേപ്പാടി പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. വര്‍ദ്ധിച്ചു വരുന്ന സാമൂഹ്യവിരുദ്ധരുടെ ശല്യത്തിനെതിരെ രാത്രികാല പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.

 

Leave A Reply

Your email address will not be published.

You cannot copy content of this page