- Advertisement -

- Advertisement -

ബി.ജെ.പി. ഭരണം രാജ്യത്തെ ഭിന്നിപ്പിക്കാനുള്ളത് രമ്യ ഹരിദാസ് എം.പി

0

ബി.ജെ.പി. ഭരണം രാജ്യത്തെ ഭിന്നിപ്പിക്കാനുള്ളതെന്ന് രമ്യ ഹരിദാസ് എം.പി.സവര്‍ണ്ണവര്‍ഗ്ഗീയതയാണ് ബി.ജെ.പി.യുടെ മുഖമുദ്രയെന്നും രമ്യ. ഐ.സി.ബാലകൃഷണന്‍ എം.എല്‍.എ നയിക്കുന്ന രാഷ്ട്ര രക്ഷാമാര്‍ച്ചിന്റെ ആറാം ദിവസത്തെ സമാപന സമ്മേളനം തലപ്പുഴയില്‍ ഉദ്ഘാടനം ചെയുകയായിരുന്നു അവര്‍.കേരളം ഭരിക്കുന്ന അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി എന്നും രമ്യ ഹരിദാസ് പറഞ്ഞു.

ആശയങ്ങളെ സി പി എം ഭയക്കുകയാണ്. ആശയങ്ങളെ ഭയക്കുന്നത് കൊണ്ടാണ് ശുഹൈബിനെയും, ശരത്ലാലിനെയും, കൃപേഷിനെയും ഇല്ലായ്മ ചെയ്തത്. പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രിയാകാന്‍ പോകുകയാണ്. ഉമ്മന്‍ചാണ്ടി കേരളം ഭരിക്കുമ്പോള്‍ ആര് അപേക്ഷ നല്‍കിയാലും സഹായം നല്‍കുമായിരുന്നു. ജനസമ്പര്‍ക്ക പരിപാടിയിലൂടെയും മറ്റും പതിനായിരങ്ങള്‍ക്കാണ് അദ്ദേഹം സഹായം നല്‍കിയത്. ഒരു കുട്ടി പരാതിയുമായെത്തിയാല്‍ പോലും അത് പരിഹരിക്കുന്ന മുഖ്യമന്ത്രിയായിരുന്നു നമുക്കുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി നേരെ മറിച്ചാണെന്നും രമ്യ പറഞ്ഞു.ജാഥ ലീഡര്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ, കോണ്‍ഗ്രസ്സ് നേതാക്കളായ പി.കെ.ജയലക്ഷമി, കെ.കെ.അബ്രഹാം, അഡ്വ: എന്‍.കെ.വര്‍ഗ്ഗീസ്, എം.ജി.ബിജു, എ.പ്രഭാകരന്‍ മാസ്റ്റര്‍, തങ്കമ്മ യേശുദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page