യേശുക്രിസ്തുവിന്റെ പീഡാനുഭവ കുരിശുമരണ സ്മരണയുടെ ഒരുക്കമായി ക്രൈസ്തവ സമൂഹം വലിയനോമ്പില്‍ പ്രവേശിച്ചു. ഞായറാഴ്ച്ച അര്‍ദ്ധരാത്രിയാണ് നോമ്പാചരണം തുടങ്ങിയത്,.ഇന്ന് ദേവാലയങ്ങളില്‍ വിഭൂതി ആചരണം നടന്നു. കുരുത്തോല കരിച്ച ഭസ്മം നെറ്റിയില്‍ വരച്ചാണ് നോമ്പാചരണത്തിന് വിശ്വാസികള്‍ തുടക്കം കുറിച്ചത്.ഇനിയുള്ള അമ്പത് നാളുകള്‍ വീടുകളിലും ദേവാലയങ്ങളിലും പ്രാര്‍ത്ഥന, പരിത്യാഗങ്ങള്‍, തീര്‍ത്ഥാടനം, കുരിശിന്റെ വഴി, പ്രാര്‍ത്ഥന ശുശ്രൂഷകള്‍ തുടങ്ങിയവ വലിയ നോമ്പിന്റെ അനുഷ്ഠാനങ്ങളാണ് വലിയ നോമ്പ് അനുഷ്ഠിക്കുന്നത് ക്രിസ്തുവിന്റെ പീഡാ സഹനത്തെക്കുറിച്ച് ധ്യാനിക്കാനും ആ പീഡാസഹനത്തിലേക്ക് താദാത്മ്യപ്പെടുവാനും ത്യാഗപൂര്‍ണ്ണമായ ജീവിതം നയിക്കാനുമാണ് മത്സ്യ മാംസങ്ങള്‍ അടക്കമുള്ള ഭക്ഷണം ഉപേക്ഷിച്ചും ആഘോഷങ്ങള്‍ ഒഴിവാക്കിയുമാണ്.50 നോമ്പാചരണം വിശ്വാസ സമുഹം നിര്വ്വഹിക്കുന്നത.് ഇന്ന് നോമ്പിന് തുടക്കം കുറിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്കും വിഭൂതി തിരുനാളിനും വിശ്വാസികള്‍ പങ്കു ചേര്‍ന്നു.പുല്‍പ്പള്ളി തിരുഹൃദയ ദേവാലയത്തില്‍ ഫാ.ജോര്‍ജ് ആലുക്കയും, മുള്ളന്‍കൊല്ലി സെന്റ് മേരീസ് ദേവാലയത്തില്‍ ഫാ. ചാണ്ടി പൂനക്കാട്ടില്, ‘ കാര്‍മികത്വം വഹിച്ചു.
- Advertisement -
- Advertisement -