പ്രായപൂര്‍ത്തിയാകാത്ത ഗോത്രവിഭാഗം പെണ്‍കുട്ടിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി കാട്ടില്‍കൊണ്ടുപോയി ബന്ധു പീഡിപ്പിച്ചു. ബത്തേരി പൊലീസ് സ്റ്റേഷന് പരിധിയില്‍ ഇന്നുരാവിലെ എട്ടുമണിയോടെയാണ് സംഭവം. ബന്ധുപെണ്കുട്ടിയെ കത്തികാണിച്ച് വനത്തിലേക്ക് കൊണ്ടുപോകുന്നത് കണ്ട് കോളനിയിലെ മറ്റ്കുട്ടികള്‍ വിവരം അറിയിച്ചതിനെതുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസും, വനപാലകരും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. ഇതിനിടെ പെണ്‍കുട്ടി കോളനിയിലേക്ക് എത്തുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബന്ധുവിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി.
- Advertisement -
- Advertisement -