- Advertisement -

- Advertisement -

നവതി ആഘോഷവും യാത്രയയപ്പും

0

മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു പി സ്‌കൂള്‍ നവതി ആഘോഷവും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും നാളെയും മറ്റന്നാളുമായി വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകുന്നേരം 6 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസി: കെ ബി നസീമ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.ഇന്റര്‍ നാഷണല്‍ മ്യുസിക് ഐക്കന്‍ ഡോ: ശ്യാം സൂരജ് മുഖ്യാതിഥിയാകും.നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭ രാജന്‍ അധ്യക്ഷയായിരിക്കും.പൂര്‍വ്വ വിദ്യാര്‍ത്ഥികളും, കെ ജി സെഷനും അവതരിപ്പിക്കുന്ന ദൃശ്യ വിരുന്ന്, ഡ്രംസ് ബാന്റ് എന്നിവ ഉണ്ടാകും, 25 ന് നടക്കുന്ന സമാപന സമ്മേളനം നഗരസഭ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്യും. കര്‍ണ്ണാടക ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ: ആന്റണി സെബാസ്റ്റ്യന്‍ കൂട്ടുങ്കല്‍ സുവനീര്‍ പ്രകാശനം നിര്‍വ്വഹിക്കും. വടകര ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം മുഖ്യ പ്രഭാഷണം നടത്തും,. വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന സമന്വയം 2020 നൃത്ത നൃത്യങ്ങളുടെ സായാഹ്നവും ഉണ്ടാകും. വാര്‍ത്താ സമ്മേളനത്തില്‍ സി: ജോളി സെബാസ്റ്റ്യന്‍, എം പി ശശികുമാര്‍, ഷൈനി മൈക്കിള്‍, കെ കെ സജീവ്, കെ എ സൂസമ്മ എന്നിവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page