- Advertisement -

- Advertisement -

ഗോത്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാന്യം നല്‍കണം

0

ജില്ലയിലെ ഗോത്ര വിഭാഗക്കാരായ കുട്ടികള്‍ക്ക് കായിക മേഖലയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഒളിമ്പ്യന്‍ മേഴ്സിക്കുട്ടന്‍.കല്‍പ്പറ്റ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.ഗോത്ര വിഭാഗത്തിലുള്ള കുട്ടികള്‍ കൂടുതലായുള്ള ജില്ലയില്‍ അവര്‍ക്കായി പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്നും, മലയോര മേഖലയിലെ കുട്ടികള്‍ കായിക മേഖലയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നവരാണെന്നും മേഴ്സിക്കുട്ടന്‍ പറഞ്ഞു.സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.കെ വിനീഷ് സ്പോര്‍ട്സ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജി.വി രാജ അവാര്‍ഡ് നേടിയ കൃഷ്ണകുമാറിനെ ചടങ്ങില്‍ ആദരിച്ചു. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് അദ്ധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി കളക്ടര്‍ മുഹമ്മദ് യൂസഫ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം.മധു, സെക്രട്ടറി എ.ടി ഷണ്‍മുഖന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page