- Advertisement -

- Advertisement -

ജനങ്ങള്‍ക്ക് ഭീക്ഷണിയായി തേനീച്ച കൂടുകള്‍

0

മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത് കെട്ടിടത്തിലെ തേനീച്ചക്കൂടുകള്‍ പൊളിച്ച് മാറ്റാന്‍ അധികൃതകര്‍ തയ്യാറാകത്തതിനെതിരേ നാട്ടുകാര്‍. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ശുചിമുറിയുടെ മുമ്പിലായാണ് തേനീച്ചക്കൂടുകള്‍.ജനപ്രതിനിധികള്‍ക്കും ഓഫീസിലെ ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കും ശുചിമുറി ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. ഇങ്ങനെ രണ്ട് കൂടുകള്‍ കൂടി അടുത്തടുത്തുണ്ട്.കൂടില്‍ തട്ടാതെ കുനിഞ്ഞ് വേണം ഇപ്പോള്‍ ശുചിമുറിയില്‍ പ്രവേശിക്കാന്‍. തോട്ടത്തോട് ചേര്‍ന്ന കെട്ടിടമായതിനാല്‍ സാമൂഹിക വിരുദ്ധരോ മറ്റോ കൂടിന് നേരേ കല്ലെറിഞ്ഞാല്‍ വലിയ അപകടത്തിലേക്ക് എത്തുമെന്ന ആശങ്ക നാട്ടുകാര്‍ക്കുണ്ട്. അടിയന്തിരമായി കൂടുകള്‍ പൊളിക്കുന്നതിനുള്ള നടപടി പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു

Leave A Reply

Your email address will not be published.

You cannot copy content of this page