പുറക്കാട്ട് ഭൂദാനം കോളനിയിലെ പരേതനായ ഗോപിയുടെയും കമലയുടേയും മകളായ നിമിഷ (31) ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ നിമിഷയുടെ ഭര്‍ത്താവിനെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു. കായക്കൊടി പൂക്കാട് കേളങ്കണ്ടി ജിജോ (37) ആണ് അറസ്റ്റിലായത്.ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.നിമിഷയുടെ ഭര്‍തൃമാതാവായ ഇന്ദിരയും കേസില്‍ പ്രതിയാണ്. ഇവരെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കോടതിയില്‍ ഹാജരാക്കിയ ജിജോയെ റിമാണ്ട് ചെയ്തു.കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് നിമിഷയെ നാദാപുരത്തെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്.മകളുടെ മരണം സമഗ്രമായി അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മരിച്ച നിമിഷയുടെ മാതാവ് കമല മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതേ ആവശ്യമുന്നയിച്ച് സിപിഎം പ്രക്ഷോഭമാരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അറസ്റ്റ്.
- Advertisement -
- Advertisement -