- Advertisement -

- Advertisement -

സിഒഎ പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തിന് നാളെ കോട്ടയത്ത് തുടക്കം

0

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തിന് നാളെ കോട്ടയത്ത് തുടക്കം. 22,23 24 തീയതികളില്‍ ആണ് സംസ്ഥാന സമ്മേളനം. സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മേഖലാ സമ്മേളനങ്ങള്‍ക്കും, 14 ജില്ലാ സമ്മേളനങ്ങളും പൂര്‍ത്തീകരിച്ച ശേഷം നാളെയാണ് കോട്ടയത്ത് സംസ്ഥാന സംസ്ഥാന സമ്മേളനത്തിന് തുടക്കമാകുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പന്ത്രണ്ടാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും, സംസ്ഥാനത്തെ മുഴുവന്‍ കേബിള്‍ ഓപ്പറേറ്റര്‍മാരും, 14 ജില്ലകളിലെ തനത് കലാരൂപങ്ങളും, വാദ്യമേളങ്ങളും, നിശ്ചലദൃശ്യങ്ങളും അണിനിരക്കുന്ന വര്‍ണാഭമായ ഘോഷയാത്രയ്ക്ക് ശേഷം, തിരുനക്കര മൈതാനത്ത് പൊതുസമ്മേളനം നടക്കും, സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ, മാധ്യമ മേഖലയിലെ പ്രമുഖ വ്യക്തികള്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും, 23,24 തീയതികളില്‍ 14 ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത സമ്മേളന പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം നടക്കും. മാമ്മന്‍ മാപ്പിള ഹാളില്‍ ആണ് പ്രതിനിധി സമ്മേളനം നടക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും, എംപിമാര്‍ എംഎല്‍എമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. പരിപാടികള്‍ക്ക് മുന്നോടിയായി കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കൊടിമര ജാഥകള്‍ സമ്മേളന ഗരിയില്‍ എത്തും.സംഘടനയുടെ സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം. ചരിത്രസംഭവം ആക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകസമിതി.

Leave A Reply

Your email address will not be published.

You cannot copy content of this page