ഓടപ്പള്ളം ഗവ. ഹൈസ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച മാര്‍ക്കറ്റ് കൗണ്‍സിലര്‍ എം. സി ശരത് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ തയ്യാറാക്കിയ സോപ്പുകള്‍, സോപ്പുപൊടികള്‍, ക്ലീനിംങ് ലോഷനുകള്‍, തുണിസഞ്ചികള്‍ തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സ്കൂള്‍ മാര്‍ക്കറ്റ്. ഇവയ്ക്ക് പരസ്യങ്ങളും പോസ്റ്ററുകളും തയ്യാറാക്കുന്നതും ഉല്‍പ്പന്നങ്ങള്‍ക്ക് പേരുകള്‍ നല്കിയതും വിപണനം നടത്തുന്നതും എല്ലാം വിദ്യാര്‍ത്ഥികള്‍ തന്നെയാണ്. മാര്്ക്കറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ വിദ്യാര്‍ത്ഥികളെ സ്കൂള്‍ എച്ച് എം സുരാജ് നടുക്കണ്ടി ആദരിച്ചു. എംപിടിഎ പ്രസിഡണ്ട് സുലോചന സുരേഷ് അധ്യക്ഷയായിരുന്നു. സി. ആര് ദേവിക, കെ. സി ജാന്‍സി, യു. എസ് അവന്തിക തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -