ഹൈക്കോടതി ഉത്തരവ് പ്രകാരം കല്‍പ്പറ്റ നഗരത്തില്‍ 26 ഓട്ടോറിക്ഷകള്‍ക്ക് ലഭിച്ച പെര്‍മിറ്റ് അനുവദിക്കാത്ത നഗരസഭ മുനിസിപ്പല്‍ സെക്രട്ടറിക്ക് എതിരെ കോടതിയലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്യുമെന്ന് പെര്‍മിറ്റ് ലഭിച്ച ഓട്ടോറിക്ഷ തൊഴിലാളികള്‍. ഹൈകോടതി വിധി പ്രകാരം ജനുവരി 29നകം ഓട്ടോ പെര്‍മിറ്റുകള്‍ അനുവദിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.എന്നാല്‍ നഗരസഭ സെക്രട്ടറി ഹൈകോടതി വിധിയെ അവഹേളിക്കുന്ന തരത്തിലാണ് പെരുമാറുന്നതെന്ന് തൊഴിലാളികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
- Advertisement -
- Advertisement -