ഗര്‍ഭഛിദ്ര നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടിരൂപത പ്രോ ലൈഫ് സമിതി കലക്ട്രേറ്റിനു മുന്പില് ഏകദിന പ്രാര്‍ത്ഥനാധര്‍ണ്ണ നടത്തി. പ്രാര്‍ത്ഥനാധര്‍ണ്ണ മാനന്തവാടി രൂപത ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടര്‍ ഫാ. ജോഷി മഞ്ഞക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.ജനിക്കാനും ജീവിക്കാനുമുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും, കുട്ടികളെ ജനിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുക എന്നത് കുടുംബങ്ങളുടേയും മാതാപിതാക്കളുടേയും അവകാശവും കടമയാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.മനുഷ്യ വിഭവശേഷിയാണ് രാജ്യത്തിന്റെ സമ്പത്തെന്നും കുട്ടികളുടെ എണ്ണത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ഭാവിയില്‍ രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രൂപത പ്രസിഡണ്ട് അഡ്വ.ജോസ് കുറുമ്പാലക്കാട്ട് അധ്യക്ഷനായിരുന്നു. പ്രോ ലൈഫ് മലബാര്‍ മേഖല പ്രസിഡണ്ട് സാലു അബ്രാഹം മേച്ചേരില്‍ മുഖ്യ പ്രഭാഷണം നടത്തി. കല്പറ്റ ഫൊറോന വികാരി ഫാ.സോണി വടയാപറമ്പില്‍ ,ഫാ.ജോ ജോ കുടക്കച്ചിറ, ഫാ.തോമസ് തൈക്കുന്നുംപുറം, ഫാ.തോമസ് ചമത, ഫാ.തോമസ് ജോസഫ് തേരകം,തുടങ്ങിയവര്‍ സംസാരിച്ചു
- Advertisement -
- Advertisement -