കല്ലിക്കെണി ഗവണ്മെന്റ് എല്‍ പി സ്കൂളിന്റെ 22-ാമത് വാര്‍ഷിക ആഘോഷവും നിര്‍മാണം പൂര്‍ത്തികരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടത്തി. സാംസ്കാരിക സമ്മേളനം സി.കെ.ശശിന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര് യമുന അധ്യക്ഷയായിരുന്നു. ജില്ലാ,ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രധിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, അംഗന്‍വാടി കുട്ടികള്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ കലാവിരുന്നും ഉണ്ടായിരിന്നു.
- Advertisement -
- Advertisement -