ജില്ലയിലെ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കായി നല്‍കിവരുന്ന വിദ്യാഭ്യാസ അവാര്‍ഡ്, ഉപരിപഠന സ്കോളര്‍ഷിപ്പ് എന്നിവ വിതരണം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് പി.ആര്. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം. തങ്കച്ചന് ആന്റണി മുഖ്യാതിഥിയായി. ക്ഷേമനിധി അംഗങ്ങള്‍ക്കായി നടത്തിയ സംസ്ഥാനതല കലാകായികമേളയില്‍ വിജയം നേടിയവരെ അനുമോദിച്ചു. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ.പി.ജമീല, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ പി.ഡി.സെബി, ട്രേഡ് യൂണിയന് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -