മേപ്പാടി ഗ്രാമപ്പഞ്ചായത്ത്, ഡിഎം വിംസിലെ ആസ്റ്റര്‍ വളണ്ടിയേഴ്സ്, മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി എന്നിവര്‍ ചേര്‍ന്ന് മേപ്പാടി പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ കാന്‍സര്‍ സുരക്ഷാപദ്ധതി നടപ്പാക്കുന്നു.അര്‍ബുദം കുടുംബങ്ങളുടെ
സാമ്പത്തിക ഭദ്രതതേയും സാമൂഹ്യജീവിതത്തെയും താറുമാറാക്കുന്ന സാഹചര്യത്തിലാണ് പദ്ധതി തുടങ്ങുന്നത്. കാന്‍സര്‍ രോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചു പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം വര്‍ധിപ്പിക്കുക, തുടക്കത്തിലെ കാന്‍സര്‍ കണ്ടുപിടിക്കാനും ചികിത്സിച്ചു സുഖപ്പെടുത്താനു അനുകൂലസാഹചര്യങ്ങള്‍ ഒരുക്കുക എന്നി ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്
പദ്ധതി നടപ്പാക്കുന്നത്.പദ്ധതിയുടെ പ്രഥമ നിര്‍വ്വാഹക സമിതിയോഗം മേപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജ ഉല്‍ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സീനത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സൂപ്പി കല്ലങ്കോടന്‍, നേതൃത്വം നല്കി.
- Advertisement -
- Advertisement -