- Advertisement -

- Advertisement -

തുപ്പല്‍: പിഴ ശനിയാഴ്ച മുതല്‍

0

ബത്തേരി ടൗണിലും പൊതുഇടങ്ങളിലും തുപ്പിയും മറ്റും മലിനമാക്കുന്നവര്‍ക്കെതിരെ നടപടി ശനിയാഴ്ച മുതല്‍.അഞ്ഞൂറ് രൂപമുതല്‍ 2000 രൂപവരെയാണ് പിഴ. നഗരസഭ ഹെല്‍ത്ത് വിഭാഗവും പൊലിസും ചേര്‍ന്നാണ് നടപടി സ്വീകരിക്കുക.ജനുവരി മാസമാദ്യം നഗരസഭ കൗണ്‍സില്‍ എടുത്ത തീരുമാന പ്രകാരമാണ് ശനിയാഴ്ച മുതല്‍ ബത്തേരി ടൗണിലും പൊതു ഇടങ്ങളിലും തുപ്പിയും മലമൂത്ര വിസര്‍ജ്ജനം ചെയ്തും വൃത്തികേടാക്കുന്നവര്‍ക്കെതിരെ നടപടിയാരംഭിക്കുന്നത്. നഗരസഭ ആരോഗ്യവകുപ്പും, പൊലിസും ചേര്‍ന്നാണ് നടപടി. നഗരസഭ ആരോഗ്യവിഭാഗം പിടികൂടിയാല്‍ 500 രൂപവരെയും, പൊലിസ് പിടികൂടി കേസെടുത്താല്‍ 2000 രൂപയുമാണ് പിഴ ഈടാക്കുക. നടപടി ആരംഭിക്കുന്നതിന്ന് മുന്നോടിയായി നഗരസഭയുടെ നേത്ൃത്വത്തില്‍ ടൗണിലും പൊതുഇടങ്ങളിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും, ബോധവല്‍ക്കരണത്തിന്റെ ഭാഗമായ സ്‌കൂളുകളി്ല്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് പ്രതിജ്ഞ ചൊല്ലിച്ചതായും നഗരസഭ ചെയര്‍മാന്‍ റ്റി. എല്‍ സാബു പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page