- Advertisement -

- Advertisement -

കിണറുകള്‍ വറ്റിത്തുടങ്ങി നാട് ശുദ്ധജലക്ഷാമഭീതിയില്‍

0

വേനല്‍ കനക്കുന്നു; ശുദ്ധജല ക്ഷാമഭീതിയില്‍ ഗോത്രകോളനി. ബത്തേരി നഗരസഭയിലെ ഓടപ്പള്ളം പുതുവീട് പണിയ കോളനിയാണ് ശുദ്ധജല ക്ഷാമഭീതിയില്‍ കഴിയുന്നത്. ആകെയുള്ള കിണര്‍ വറ്റാന്‍ തുടങ്ങിയതാണ് കോളനിക്കാരെ ഭീതിയിലാക്കുന്നത്.

എട്ടുകുടുംബങ്ങള്‍ താമസിക്കുന്ന ഈ കോളനിയില്‍ ശുദ്ധജലത്തിനായുള്ള ഇവരുടെ ഏക ആശ്രയം ഒരു കിണറാണ്. എന്നാല്‍ വേനല്‍ ആരംഭത്തോടെ ഈ കിണര്‍ വറ്റാന്‍ തുടങ്ങി.വേനല്‍കനത്താല്‍ കിണര്‍ പൂര്‍ണ്ണമായും വറ്റുകയും ചെയ്യും. പിന്നീട് ശുദ്ധജലത്തിന്നായി കോളനിക്കാര്‍ ദൂരം സ്ഥലങ്ങളെ ആശ്രയിക്കേണ്ടിവരും. കോളനിക്കുസമീപം വാട്ടര്‍ അതോറിറ്റിയുടെ പൊതു ടാപ്പ് ഉണ്ടങ്കിലും എല്ലാദിവസവും വെള്ളം വരാറില്ലന്നും കോളനിക്കാര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ കോളനിയില്‍ കുഴല്‍കിണര്‍ കുഴിച്ച് മോട്ടാര്‍വച്ച് ജലസംഭരണിയും സ്ഥാപിക്കണമെന്നാണ് ആവശ്യം.

Leave A Reply

Your email address will not be published.

You cannot copy content of this page