ആദിവാസി വിഭാഗത്തില്‍പ്പെട്ട നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ വാര്ഡന് ശിക്ഷിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി നാലാഴ്ച്ചക്കകം റിപ്പോര്‍ട്ടു നല്‍കണം.ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസറും വിദ്യാഭ്യാസ ഉപഡയരക്ടറും റിപ്പോര്‍ട്ടു നല്‍കണമെന്നും മനുഷ്യാവകാശ കമ്മീഷന് ജൂഡിഷ്യലംഗം പി മോഹനന് ഉത്തരവിട്ടു.പ്രതികളെ നിയമത്തിനു മുന്നിലെത്തിച്ച് ശ്ക്ഷ നല്‍കണമെന്ന് കമ്മീഷന് ആവഷ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിച്ച ഷേഷം കല്‍പ്പറ്റയില്‍ നടക്കുന്ന സിറ്റിങില്‍ കമ്മീഷന് കേസ് പരിഗണിക്കും.
- Advertisement -
- Advertisement -