- Advertisement -

- Advertisement -

ബാലാവകാശ വാരാചരണം VIBGlYOR 2017

0

സാമൂഹ്യനീതി വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റും ബാലാവകാശ സംരക്ഷണ കമ്മിഷനും സംയുക്തമായി നവമ്പർ 14 മുതൽ 20 വരെ വയനാട് ജില്ലയിൽ നടത്തിവരുന്ന ബാലാവകാശ വാരാചരണം VIBGlYOR 2017 ന്റ അഞ്ചാം ദിനമായ yours Day യുടെ ഭാഗമായി ജില്ലയിലെ 30 ഓളം കുട്ടികൾ വരച്ച ചിത്രങ്ങൾ മാനന്തവാടിയിലെ ലളിതകലാ അക്കാദമിയിലെ ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചു. ലളിതകലാ അക്കാദമി അവാർഡ് ജേതാവ് മധു എടച്ചന പ്രദർശനം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ജില്ലാ ശിശു സംരക്ഷണ ഓഫിസർ പ്രജിത്ത് കെ.കെ ,പ്രമുഖ ശില്പിയും ലളിതകലാ അക്കാദമി അവാർഡ് ജേതാവ് .ജോസഫ് എം വർഗീസ് ,ഏഷ്യാനെറ്റ് സ്ത്രീ ശാക്തി അവാർഡ് ജേതാവ് ശ്രീമതി സരസ്വതി ,മാനന്തവാടി പ്രസ്സ് ക്ലബ് പ്രസിഡൻറ് അശോകൻ ഒഴക്കോടി, ഫ്രാൻസിസ് ബേബി ,നിസാർ മാനന്തവാടി ,ICDS മാനന്തവാടിയിലെ ഉദ്യോഗസ്ഥർ തുടങ്ങിയ വർ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page