മുത്തങ്ങ:വാഹന പരിശോധനക്കിടെ കര്‍ണ്ണാടകയില്‍ നിന്നും കാറില്‍ കടത്താന്‍ ശ്രമിച്ച 250 ഗ്രാം കഞ്ചാവുമായി ബംഗളൂരു സ്വദേശികളായ രണ്ട് യുവാക്കളെ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റ് അധികൃതര്‍ പിടികൂടി.മുഹമ്മദ് സൈഫുള്ള(21),രഘുനാഥ്(21) എന്നിവരാണ് പിടിയിലായത്. ഇന്ന് ഉച്ചയോടെയാണ് ഇവരെ പിടികൂടിയത്.ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡാഷ് ബോഡിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.ഇരുവരെയും നാളെ കോടതിയില്‍ ഹാജരാക്കും.എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എ ബെന്നിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് അബ്ദുള്‍ സലിം,പിഇഒമാരായ ശശി, സുനില്‍,സി.ഇഒമാരായ രഘു,അജേഷ് വിജയന്,പ്രീജ എന്നിവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -