റിപ്പബ്ലിക് ദിന പരേഡ് ഗ്രൗണ്ടില്‍ മതസൗഹാര്‍ദ സന്ദേശമുണര്‍ത്തി എസ് കെ എം ജെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച അലാമിക്കളി പ്രേക്ഷകരുടെ ശ്രദ്ധനേടി.ഉണര്‍വ് നാടക പഠന കേന്ദ്രത്തിലെ നാടക പ്രവര്ത്തകന് സുമേഷാണ് എസ് കെ എം ജെ യിലെ 22 വിദ്യാര്‍ത്ഥികളെ അലാമിക്കളിക്കായി പരീശിലിപ്പിച്ചത്. കാസര്‍ക്കോട് ജില്ലായിലും മംഗലാപുരം പ്രദേശങ്ങളിലും കണ്ടുവരുന്ന നാടോടി രൂപമാണ് അലാമിക്കളിയായി പരേഡ് ഗ്രൗണ്ടിലെത്തിയത്. ഹിന്ദു മുസ്സ്ലിം മത സ്നേഹ സൗഹാര്‍ദങ്ങളുടെ പാഠം ഉള്‍കൊള്ളുന്നതാണ് മുസ്സ്ലിം ചരിത്രത്തിലെ കര്‍ബല യുദ്ധ കഥയില്‍ നിന്ന് ജന്മം കൊണ്ടു അലാമിക്കളിക്കാര്‍ കാണികളുടെ മനം കവര്‍ന്നു.
- Advertisement -
- Advertisement -