- Advertisement -

- Advertisement -

നിരവധി കേസുകളില്‍ പ്രതികളായ മൂവര്‍ സംഘം അറസ്റ്റില്‍.

0

കൊലപാതകം ഉൾപ്പെടെ നിരവധി മോഷണ കേസുകളിൽ പ്രതികളായ മൂവർ സംഘം അറസ്റ്റിൽ. അറസ്റ്റിലായതിൽ പോക്സോ കേസിലെ പ്രതിയും.പനമരത്ത് സ്ത്രീയുടെ മാല പൊട്ടിച്ചപ്പോൾ പ്രതികൾ പറഞ്ഞത് മാവോയിസ്റ്റ് എന്ന പേരിൽ. അറസ്റ്റിലായത് വാളാട് ക്ഷേത്ര മോഷണ കേസ് അന്വേഷണത്തിനിടെ.പിടികൂടിയത് മാനന്തവാടി ഡി.വൈ.എസ്.പി.K.M. ദേവസ്യയും സംഘവും. വാളാട് ശ്രീകുരിക്കിലാൽ ഭഗവതി ക്ഷേത്രത്തിലെ മോഷണ കേസ് അന്വേഷണത്തിനിടെയാണ് പ്രതികൾ പോലീസിന്റെ വലയിലായത്.പേര്യ വട്ടോളി കോട്ടയിൽ കുടിയിൽ ഷാൻ എന്ന ഷാനവാസ് (34), പനമരം കീഞ്ഞുകടവ് തോനോട്ടി കല്ലിങ്കൽ അബുബക്കർ എന്ന അലി(49), പുളികുന്ന് സ്വദേശിയും പുൽപ്പള്ളിയിൽ താമസക്കാരനുമായ കൊച്ചുപറമ്പിൽ വിജേഷ്  (33) എന്നിവ രാണ് അറസ്റ്റിലായത്. മൂവരും കൊലപാതകം ഉൾപ്പെടെ പതിനൊന്ന് കേസിലെ പ്രതികളാണ് ഷാൻ 2015 പേര്യയിലെ ഷിജിൽ കുമാറിനെ കൊന്ന കേസിലും അബുബക്കർ പനമരനെ ചീനം മൂസയെ കൊലപ്പെടുത്തിയ കേസിലും വിജേഷ് വാളയാറിൽ ഉണ്ണികൃഷ്ണണനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമാണ്.കൂടാതെ ഇകഴിഞ്ഞ ഓഗസ്റ്റിൽ. പനമരം പരിയാരം പത്മനാഭൻ നമ്പ്യാരുടെ ഭാര്യയെ മുഖംമൂടിയണിഞ്ഞ് മാവോയിസ്റ്റ് എന്ന പേരിൽ  മാലയും കമ്മലും തട്ടിയതും ഇവർ മൂന്ന് പേരും ചേർന്നാണ്.

തന്നെ ഭീഷണിപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ തട്ടിയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിൽ സന്തോഷമായെന്ന് പത്മനാഭന്റെ ഭാര്യ രാധാ നമ്പ്യാർ പറഞ്ഞു
അന്വേഷണ സംഘത്തിൽ മാനന്തവാടി DySP – കെ.എം. ദേവസ്യ, സർക്കിൾ ഇൻസ്പെക്ടടർ പി.കെ.മണി, തലപ്പുഴ   എസ്.ഐ.അനിൽകുമാർ പനമരം എസ്.ഐ ഉബൈദ് ,എൻ.ജെ മാത്യു, കെ.അജിത്ത്, ലിജോ ജോസഫ് എന്നിവരാണ്

Leave A Reply

Your email address will not be published.

You cannot copy content of this page