- Advertisement -

- Advertisement -

ബിഗ്ബ്രദര്‍ നമ്മള്‍ ഉദ്ദേശിച്ച പടമല്ല സാര്‍

0

കഥയില്‍ ചോദ്യമില്ലെന്ന മട്ടില്‍ കണ്ടിരിക്കേണ്ട ഒരു ഫാമിലി ആക്ഷന്‍ ഡ്രാമയാണ് ഇന്ന് റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ബിഗ്ബ്രദര്‍. സിദ്ദിഖിന്റെ ഇതിന് മുമ്ബത്തെ മോഹന്‍ലാല്‍ സിനിമയായ ലേഡീസ് ആന്റ് ജെന്റില്‍മാന്‍, ലാലേട്ടന്റെ ഓണച്ചിത്രമായ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്നിവയുമായി താരതമ്യം ചെയ്യുമ്‌ബോള്‍ ബിഗ്ബ്രദര്‍ ഒരു 916 എന്റര്‍ടൈനറാണ്. സൊക്കത്തങ്കം.
നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ് ആയതുകൊണ്ട് ഒടുവിലത്തെ വന്‍ ട്വിസ്റ്റ് തുടക്കത്തിലേ എല്ലാര്‍ക്കും കത്തുമെന്ന് അടിവര
ട്രെയിലറുകളിലൂടെ സൃഷ്ടിച്ച വിരസതയും പാട്ടു സീനിലെ നടി ആക്രാന്തം പിടിച്ച് ലാലേട്ടന് പിറകെ പ്രണയാതുരയായി പാടിനടക്കുന്നത് കണ്ടതു കാരണവും ഓണ്‍ലൈന്‍ സിനിമാ ഗ്രൂപ്പുകളില്‍ റിലീസിനു മുന്‍പ് ഏറെ നെഗറ്റീവ് അഭിപ്രായങ്ങള്‍ സ്വരൂപിച്ച ബിഗ്ബ്രദര്‍ തിയേറ്റര്‍ കാഴ്ചയില്‍ അത്ര ബോറൊന്നുമായില്ല.

ഫാമിലി ഡ്രാമയും സെന്റിമെന്റ്‌സും ത്രില്ലിംഗ് എലമെന്റ്‌സും ആക്ഷനുമെല്ലാം പരമ്ബരാഗത കാണികള്‍ക്ക് അനുസൃതമായി സമന്വയിപ്പിച്ചിരിക്കുന്നു സിദ്ദിഖ്. ഒപ്പം കോമഡിയും. പക്ഷെ ഇപ്പറഞ്ഞ കോമഡി ആരാധകര്‍ക്ക് മാത്രമേ കലങ്ങുന്നുള്ളൂ എന്നതും എടുത്ത് പറയേണ്ടതാണ്.കഥ, തിരക്കഥ, സംഭാഷണം, സംവിധാനം സിദ്ദിഖ്. ആരാധകര്‍ സംശയത്തില്‍ത്തന്നെ ആയിരുന്നു.പതിനാറാം വയസില്‍ കൊലപാതകക്കുറ്റം ചുമത്തപ്പെട്ട് ജുവനൈല്‍ ഹോമില്‍ എത്തപ്പെടുകയും പിന്നെ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് 24 കൊല്ലം ജയിലില്‍ അടക്കപ്പെടുകയും ചെയ്ത സച്ചിദാനന്ദന്റെ കഥയാണ് ബിഗ് ബ്രദര്‍.അയാള്‍ ജയിലില്‍ പോവുബോള്‍ ജനിച്ചിട്ടില്ലാത്ത ഇളയ അനിയന്‍ മനുവിന്റെ നിരന്തര ഫലമായിട്ട് ബിഗ് ബ്രദര്‍ പുറത്തെത്തുന്നു. 24 കൊല്ലം തടവറയുടെ ഇരുളില്‍ ഇടപഴകിയ ഒരു മനുഷ്യന്‍ പുറത്തെ വെളിച്ചത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഇറങ്ങുമ്‌ബോഴുള്ള അപരിചിതത്വങ്ങളും അസ്വസ്ഥതകളുമാണ് പിന്നീട് കാണുന്നത്.ഇത്രയും വായിക്കുമ്‌ബോള്‍ ഒരു അസ്സല് അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമയ്ക്കുള്ള ഉള്ളടക്കം നിങ്ങളുടെ മനസില്‍ റെഡിയായിക്കാണും.

ബട്ട് ഇത് അതല്ല സാര്‍ അതാണ് ടൈറ്റിലില്‍ പറഞ്ഞത്, ബിഗ് ബ്രദര്‍ നമ്മള്‍ ഉദ്ദേശിച്ച പടമല്ല സാര്‍. ഇതൊരു ആക്ഷന്‍ ഓറിയന്റഡ് ഫാമിലി കണക്റ്റഡ് കോമഡി ബ്ലെന്റഡ് എന്റര്‍ടൈനര്‍ ആണ്. സിദ്ദിഖാണ് അതിന് പിറകിലെങ്കിലും സംഗതി രണ്ടേമുക്കാല്‍ മണിക്കൂര്‍ എന്‍ഗേജിംഗ് ആണ്.ലാലേട്ടന്‍ നല്ല സുന്ദരനായിട്ടുണ്ട് ബിഗ് ബ്രദറില്‍. കണ്ണിന് എന്തോ പ്രശ്‌നമൊക്കെ തോന്നുന്നുണ്ടെങ്കിലും മുപ്പതുകളിലെ ലാലേട്ടനെക്കാളും അറുപത് അടുക്കാറായ ലാലേട്ടന്‍ ബോഡി കോണ്‍ഷ്യസ് ആണ് എന്ന കാര്യം വളരെ സന്തോഷകരം. അഭിനയസാധ്യത ഏറെയുള്ള റോളൊന്നുമല്ല സച്ചിദാനന്ദന്റേത്.സുപ്രീം സുന്ദറും സ്റ്റണ്ട് സില്‍വയും കോറിയോഗ്രഫി ചെയ്ത സംഘട്ടന രംഗങ്ങളാണ് പുള്ളിയുടെ ഹൈലൈറ്റ്. ലാലേട്ടനെ അധികം മെനക്കെടുത്താതെത്തന്നെ പണി നൈസാക്കിയിട്ടുണ്ട് മാസ്റ്റര്‍മാര്‍. ചിലയിടത്ത് ഏട്ടനെക്കൊണ്ട് ഇക്കാ സ്‌റ്റൈലില്‍ നിന്ന നില്‍പ്പില്‍ നിര്‍ജീവമായി മലക്കം മറിഞ്ഞ് പറത്തുന്ന റോപ്പ് ട്രിക്കും കാണാം. വൈ ഇക്കാ ഹാവ് ഓള്‍ ദി ഫണ്‍ എന്ന് കരുതിയാവാം ഗുഡ്!


ഫ്രെയ്മില്‍ നിറയെ ആളുകള്‍ ഉണ്ടെന്നതും മിക്കതും താരങ്ങള്‍ തന്നെയാണെന്നതും സിദ്ദിഖ് സ്‌റ്റൈല്‍ ഓഫ് ഫിലിം മേക്കിംഗ്. അനൂപ് മേനോനെ ലാലേട്ടന്റെ അനിയനായി കൂടെ നിര്‍ത്തിയതൊക്കെ സൈക്കളോജിക്കല്‍ അപ്രോച്ച്. മറ്റൊരു അനിയന്‍ മനു പുതുമുഖം സര്‍ജാനോ ഖാലിദ് പ്രേക്ഷകരില്‍ രജിസ്റ്റര്‍ ചെയ്താണ് പോകുന്നത്. ജുവനൈല്‍ ഹോം മുതല്‍ കാല്‍നൂറ്റാണ്ട് ബിഗ് ബ്രദറുമായി സൗഹ്യദത്തിലുള്ള പരീക്കര്‍, ഖനി, ഖാന്‍ എന്നിവരും കിടുക്കി. ഇര്‍ഷാദും വിഷ്ണു ഉണ്ണികൃഷ്ണനും ടിനി ടോമുമാണ് ഈ കഥാപാത്രങ്ങള്‍ ചെയ്യുന്നത്.
സല്‍മാന്‍ഖാന്റെ അനിയന്‍ അര്‍ബാസ് ഖാന്റെ അരങ്ങേറ്റം പടത്തിന്റെ ഹൈലൈറ്റ് ആണത്രേ. പൃഥ്വി ലൂസിഫറിന് വേണ്ടി കണ്ടെത്തിയ ഡബിംഗ് സിങ്കം വിനീതിനെ സിദ്ദിഖ് അര്‍ബാസിന് വേണ്ടി ഉപയോഗിച്ച് ക്ലീഷേ ആക്കിയിരിക്കുന്നു. ഷെട്ടിയായുള്ള സിദ്ദിഖിന്റെ വിഗ്ഗ് ഹെന്റമ്മോ. പശയൊക്കെ നെറ്റിയില്‍ ഒലിച്ചിറങ്ങിയ പോലെ. ഡ്വയറ്റില്‍ വരുന്ന കൊച്ച് മിമാ മേനോന്‍ യൂടൂബില്‍ കാണുന്ന ത്ര ബോറല്ല. ഹണി റോസ്, ഗാഥ എന്നീ നായികമാരും ഹഠാദാകര്‍ഷിച്ചു. ദീപക് ദേവിന്റെ പാട്ടുകള്‍ക്ക് മുതല്‍ക്കൂട്ടാണിവര്‍. പാട്ടുകളുടെ കൊറിയോഗ്രഫി പഴേ ക്രോണിക് ബാച്ച്ലര്‍ സ്‌റ്റൈല്‍ തന്നെ!

Leave A Reply

Your email address will not be published.

You cannot copy content of this page