- Advertisement -

- Advertisement -

സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരന് മര്‍ദ്ദനം

0

ബത്തേരി സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനും ആശുപത്രി ജീവനക്കാര്‍ക്കും മര്‍ദ്ദനം.അറ്റന്റര്‍ മുനീര്‍ (27), ക്ലീനിംഗ് സ്റ്റാഫ് ആര്‍ എ സതി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. രോഗിയുമായെത്തിയ വാഹനം ആശുപത്രി ക്യാഷ്യാലിറ്റിയുടെയും ആംബുലന്‍സിനു മുന്നിലുമായി പാര്‍ക്ക് ചെയ്തു.ഈ വാഹനം മാറ്റിയിടാന്‍ പറഞ്ഞതിനാണ് സെക്യൂരിറ്റിയായ മോഹനനെ മൂന്നംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ ബത്തേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page