തരിയോട് സര്‍വീസ് സഹകരണ ബാങ്ക് പുതുതായി സജ്ജീകരിച്ച വായ്പാ വിഭാഗത്തിന്റെ ഉദ്ഘാടനവും, കര്‍ഷക അവാര്‍ഡുകളുടെ വിതരണവും നാളെ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ കല്‍പ്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രന് അധ്യക്ഷനായിരിക്കും. പുതിയ നിക്ഷേപ വായ്പാ പദ്ധതികളുടെ ഉദ്ഘാടനവും, ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും.മികച്ച പ്രവര്‍ത്തനത്തിലൂടെ ജില്ലയിലും, സംസ്ഥാനത്തും മികച്ച ബാങ്കായി മാറിയതിലൂടെ സംസ്ഥാന, ജില്ലാതല അവാര്‍ഡുകള്‍ കഴിഞ്ഞ 10 വര്‍ഷമായി ബാങ്കിന് ലഭിച്ചു വരുന്നുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. കെ എന്‍ ഗോപിനാഥന്, അഷറഫ് തയ്യില്‍, എന്‍ ടി ജോണി, ജയന്ത് കുമാര്‍, പി വി തോമസ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- Advertisement -
- Advertisement -