- Advertisement -

- Advertisement -

ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കുരങ്ങ് പനി (കെ .എഫ് .ഡി .) സ്ഥിരീകരിച്ചു

0

ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കുരങ്ങ് പനി (കെ .എഫ് .ഡി .) സ്ഥിരീകരിച്ചു. അപ്പപ്പാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് കീഴിലെ അറുപത്തിനാലുകാരനും നാല്‍പ്പത്തി ഏഴുകാരിക്കുമാണ് രോഗബാധ.ഇതില്‍ സ്ത്രീ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.കഴിഞ്ഞവര്‍ഷം ഡിസം. 31ന് സ്ത്രിയുടെ അയല്‍വാസിയായ ഇരുപത്തി എട്ടുകാരിക്ക് ഇതേ രോഗം സ്ഥിരീകരിച്ചിരുന്നു.ഒരു മാസം മുമ്പ് ഈ യുവതിയുടെ വീടിന് സമീപത്തെ വനത്തില്‍ കുരങ്ങിനെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഇന്നലെ വരെ പ്രദേശത്തെ വിവിധ സ്ഥലങ്ങളിലായി അഞ്ച് കുരങ്ങുകളാണ് ചത്തത്. 2019 ല്‍ പതിനൊന്ന് പേരാണ് കുരങ്ങ് പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. ഇതില്‍ എട്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.രണ്ട് പേര്‍ മരിക്കുകുകയും ചെയ്തു. .രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അഭ്യര്‍ത്ഥിച്ചു. ആവശ്യമായ മരുന്ന് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ ആശുപത്രികളില്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.കൂടാതെവീടുകളില്‍ ബോധവല്‍ക്കരണവും കുരങ്ങ്്ചത്തപ്രദേശങ്ങളില്‍ വെക്ടറല്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തിില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍നടത്തുകയും ചെയ്തു.

Leave A Reply

Your email address will not be published.

You cannot copy content of this page