മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ മുതല്‍ കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്‍ഡ് വരെയാണ് മനുഷ്യ മഹാശൃംഖല. മനുഷ്യചങ്ങലയുടെ പ്രചരണാര്‍ത്ഥം 18,19,20 തീയതികളില്‍ ജാഥ സംഘടിപ്പിക്കും. സി കെ ശശീന്ദ്രന്‍ എംഎല്‍എ ക്യാപ്റ്റനും വിജയന്‍ ചെറുകര വൈസ് ക്യാപ്റ്റനുമായ ജാഥയുടെ മാനേജര്‍ വിപി വര്‍ക്കിയായിരിക്കും. ജാഥ 17ന് വൈകീട്ട് പനമരത്ത് മുന്‍ മന്ത്രി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മനുശ്യ മഹാശൃംഖലയുടെ ഭാഗമായി ജില്ല,മണ്ഡലം ,പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ ഭരണ ഘടനാ സംരക്ഷണ സദസുകള്‍ രൂപികരിക്കാനും തീരുമാനമായി.
- Advertisement -
- Advertisement -