നല്ല ചിന്തക്കും ഭാവനക്കും വായന അത്യാവശ്യമാണന്ന് ഡോ. എം.എന്‍ കാരശ്ശേരി. ബത്തേരിയില്‍ മാതൃഭൂമി പുസ്തകോത്സവത്തോട് അനുബന്ധിച്ച് ഗാന്ധിസത്തിന്റെ പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരങ്ങള്‍ അറിയാന്‍ പുസ്തകങ്ങള്‍ ഇന്ന് ആവശ്യമില്ലെന്നും അതേസമയം വീക്ഷണത്തിനായി പുസ്തകങ്ങള്‍ വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബത്തേരി ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ ചെയര്മാന് റ്റി. എല്‍ സാബു അധ്യക്ഷനായിരന്നു. സി കെ. സഹദേവന്, ഡോ. പി. ലക്ഷ്മണന്, പ്രൊഫ. മോഹന്‍ബാബു,ഡോ. വി സത്യാനന്ദന്, ഒ. കെ. ജോണി എന്നിവര്‍ സംബന്ധിച്ചു
- Advertisement -
- Advertisement -