- Advertisement -

- Advertisement -

പ്ലാസ്റ്റിക്കിനെ അകറ്റി നിര്‍ത്താന്‍ തുണി സഞ്ചി വിതരണവുമായി ഒരുമ സ്വാശ്രയ സംഘം

0

പ്ലാസ്റ്റിക്കിനെ വീടുകളില്‍ നിന്നും അകറ്റി നിര്‍ത്തി തുണി സഞ്ചി വിതരണവുമായി തലപ്പുഴ ചുങ്കംപൊയില്‍ ഒരുമ സ്വാശ്രയ സംഘം. പ്രദേശത്തെ 20 ഓളം വീടുകളാണ് പ്ലാസ്റ്റിക്കിനെ പ്രദേശത്തു നിന്നും അകറ്റി നിര്‍ത്താനുള്ള തീരുമാനം എടുത്തത്.ഒരു വര്‍ഷം മുമ്പാണ് ചുങ്കംപൊയില്‍ പ്രദേശത്ത് ഒരു മ സ്വാശ്രയ സംഘം പ്രവര്‍ത്തനമാരംഭിച്ചത്. ഇതിനകം തന്നെ ബസ്സ് കാത്തിരിപ്പ് കേന്ദ്രം, ചികിത്സാ സഹായങ്ങള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘം നടത്തി വരുന്നു. അതിനിടയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്ലാസ്റ്റിക് നിരോധനത്തെ പിന്‍തുണച്ച് തങ്ങളുടെ പ്രദേശത്തും പ്ലാസ്റ്റിക്ക് ഉപയോഗിക്കില്ല എന്ന തീരുമാനം നടപ്പാക്കി വീടുകളില്‍ തുണി സഞ്ചി വിതരണം നടത്തി സംഘം മാതൃകയായത്. പൂവ്വംഞ്ചേരി അബ്ദുതുണി സഞ്ചി വിതരണം ഉദ്ഘാടനം ചെയ്തു.സംഘം ഭാരവാഹികളായ എസ്.ഷിജിത്ത്, പി.റയിസ്, എം.മുഹമ്മദ് റാഫി, ത്രേസ്യാമ്മ കല്ലിങ്കല്‍ ,കെ.സെറീന, വി.ആര്‍.ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

You cannot copy content of this page