- Advertisement -

- Advertisement -

പഞ്ചായത്ത് ഭരണസമിതി പിരിച്ചുവിടണം: കെ.കെ.വിശ്വനാഥന്‍ മാസ്റ്റര്‍

0

പൂതാടി പഞ്ചായത്തിന്റെ വികസന ഫണ്ടില്‍ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 8.17 കോടി രൂപ നഷ്ടപ്പെടുത്തിയെന്ന എ.ജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് ഭരണസമിതിയെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കെ.കെ.വിശ്വനാഥന്‍ മാസ്റ്റര്‍.8.17 കോടി രൂപയില്‍ ആദിവാസി ക്ഷേമത്തിന് ചെലവഴിക്കേണ്ട ഒരു കോടി 40 ലക്ഷം രുപ ഉള്‍പ്പെടുന്നുവെന്നാണ് എ.ജിയുടെ കണ്ടെത്തല്‍ എന്ന് പൂതാടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ കെ.കെ.വിശ്വനാഥന്‍ മാസ്റ്റര്‍ ആരോപിച്ചു.പുതാടി പഞ്ചായത്തിന് ലഭിച്ച അവാര്‍ഡുകള്‍ ഭരണസ്വാധീനം ഉപയോഗിച്ച് നേടിയതെന്ന് അദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page