നിരോധിത ന്യൂജന്‍ മയക്കുമരുന്നായ എംഡിഎംഎയുമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ യൂവാക്കള്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശി പാറോപ്പത്തയില് റമീസ്(22), ബത്തേരി ചീരാല്‍ സ്വദേശി താഴുത്തില് വീട്ടില്‍ മുഹമ്മദ് ഷാനിഫ് (22) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്ന വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നും ആറ് ഗ്രാം എംഡിഎംഎ എന്ന ന്യൂജെന്‍ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. പത്ത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. എ ബെന്നി, എം. കെ. സുനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
- Advertisement -
- Advertisement -