- Advertisement -

- Advertisement -

വി.ഇ.ഒ മര്‍ദ്ദിച്ച സംഭവം: എട്ടു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു

0

എടവക ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ വെച്ച് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ ആക്രമിച്ച് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന്പരാതി. എട്ടു പേര്‍ക്കെതിരെ മാനന്തവാടി പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

ജിയോ ടാഗ് ചെയ്യാത്തതിനെ തുടര്‍ന്ന് പി എം എ വൈ ഭവന പദ്ധതി ലിസ്റ്റില്‍ നിന്ന് ഗുണഭോക്താക്കള്‍ പുറന്തള്ളപ്പെട്ടതില്‍ പ്രതിഷേധിച്ച് എടവക പഞ്ചായത്ത് മുസ്‌ലിംലീഗിന്റെയും യൂത്ത് ലീഗിന്റെയും നേതൃത്വത്തില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എസ് രജീഷിനെ ഇന്നലെ ഉപരോധിച്ചിരുന്നു. ഉദ്യോഗസ്ഥന്റെ അനാസ്ഥകാരണമാണ് എടവക ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡായ ദ്വാരകയിലെ 36 ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം നഷ്ടമായതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.ഇതിനിടെ പ്രതിഷേധക്കാര്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കയ്യേറ്റം ചെയ്തതായി വി.ഇ.ഒ രജീഷ് പറഞ്ഞു. തുടര്‍ന്ന് ഇദ്ദേഹം ജില്ലാശുപത്രിയില്‍ ചികിത്സ തേടി. ഉദ്യോഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മാനന്തവാടി പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page