പുല്‍പ്പള്ളി ശ്രീ മുരിക്കന്മാര് ദേവസ്വം ശ്രീ സീതാദേവി ലവകുശ ക്ഷേത്രത്തില്‍ 6 ദിവസം നീണ്ടുനിന്ന ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തിന് കൊടിയിറങ്ങി. ഉത്സവാഘോഷത്തിന്റെ ഭാഗമായി ശ്രീ കരിങ്കാളി ക്ഷേത്രത്തില്‍ നട തുറന്ന് പൂജ,അന്നദാനം ലളിത സഹസ്രനാമാര്‍ച്ചന,ദീപാരാധന തുടര്‍ന്ന് ചേടാറ്റിന്കാവിലേക്ക് ഗജവീരന്റെയും താലപ്പൊലിയുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ ആറാട്ട് എഴുന്നള്ളത്ത്, ആറാട്ട്,സഹസ്ര ദീപകാഴ്ച്ച എന്നിവ നടന്നു.നിരവധി ഭക്തരാണ് ചടങ്ങുകളില്‍ പങ്കെടുത്തത്.ഉത്സവാഘോഷ പരിപാടികള്‍ക്ക് ട്രസ്റ്റി കുപ്പത്തോട് രാജശേഖരന് നായര്‍,കെ.ഡി ഷാജിദാസ്,എംബി രാമകൃഷ്ണന്,വിജയന് കുടിലില്‍,പി.പത്മനാഭന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
- Advertisement -
- Advertisement -