വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവം: കേസ് ദുര്‍ബലപ്പെടുത്താന്‍ ശ്രമം
എന്‍.എസ്.എസ്.വിദ്യാര്‍ത്ഥികളെ സ്കൂള്‍ കോമ്പൗണ്ടില്‍ കയറി മര്‍ദ്ദിച്ച സംഭവം പോലീസിന്റെയും ചൈല്‍ഡ് ലൈന്‍ അധികൃതരുടെയും വീഴ്ച അന്വേഷിക്കണമെന്ന് കൊമ്മയാട് സെന്റ് സെബാസ്റ്റ്യന്‍സ് യു.പി.സ്കൂള്‍ പി.ടി.എ കമ്മിറ്റി.കേസ് ദുര്‍ബലപ്പെടുത്താന്‍ പോലീസ് ഒത്തുകളിച്ചതായും പി.ടി.എ.കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ സ്കൂളില്‍ കയറി എന്‍.എസ്.എസ്.കോ-ഓഡിനേറ്ററെയും 9 കുട്ടികളെയും മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ രക്ഷിക്കുന്ന തരത്തിലാണ് വെള്ളമുണ്ട പോലീസ് പ്രവര്‍ത്തിച്ചത്.പ്രതികളെ നിയമത്തിന് മുന്പില് കൊണ്ടുവരുന്നതിന് പകരം പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും പോലീസും ബന്ധപ്പെട്ട അധികാരികളും ചെയ്തു കൊടുക്കുകയാണ് ഉണ്ടായത.് അത്തരം നടപടികള്‍ സമൂഹത്തില്‍ തിന്മകള് വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നതോടൊപ്പം ക്രിമിനലുകള്‍ക്ക് വളരാനുള്ള സാഹചര്യം ഒരുക്കി കൊടുക്കുന്നതു കൂടിയായിരിക്കും. സമൂഹത്തിന് മാതൃകയാവേണ്ട പോലീസും അധികാരികളും കുട്ടികളെ തല്ലിചതച്ചിട്ടും പ്രതികള്‍ക്കൊപ്പം നിന്നത് പ്രതിഷേധാര്‍ഹമാണെന്നും പി.ടി.എ.ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ പി.ടി.എ.പ്രസിഡന്റ് സജി അഗസ്റ്റ്യന്‍, മുസ്തഫ മംഗലോടന്‍, കെ.വി.ചാക്കോ, പ്രീജ മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.