നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്
തേറ്റമലയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന കല്വേര്ട്ടിന്റെ കൈവരി തകര്‍ത്ത് ജീപ്പ് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്. ആരവം 2020 അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ അനൗണ്‍സ്മെന്റ് ജീപ്പാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇന്ന് പതിനൊന്നരയോടെ വെള്ളിലാടി ഭാഗത്തുനിന്നും വലിയ ഇറക്കമിറങ്ങി തേറ്റമലയിലേക്ക് വരുന്ന വഴിയായിരുന്നു അപകടം.നിയന്ത്രണം വിട്ട ജീപ്പ് കൈവരിയില്‍ ഇടുകയും താഴേക്ക് പതിക്കുകയായിരുന്നു. അനൗണ്‍സ്മെന്റ് വാഹനം ആയതിനാല്‍ വളരെ പതുക്കെയായിരുന്നു വന്നതെങ്കിലും. ഇറക്കം ഇറങ്ങുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ടതായി പറയപ്പെടുന്നു. രണ്ടു പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീപ്പ് ഭാഗികമായി തകര്‍ന്നിട്ടുണ്ട്.