- Advertisement -

- Advertisement -

ദേശീയ പണിമുടക്ക് നാളെ അര്‍ധരാത്രി മുതല്‍

0

സംയുക്ത ട്രേഡ് യൂണിയണ്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് നാളെ അര്‍ധരാത്രി ആരംഭിക്കും. ചൊവ്വാഴ്ച്ച അര്‍ധരാത്രി മുതല്‍ ബുധനാഴ്ച്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്.ബി.എം. എസ്.ഒഴികെ ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കും.

സംസ്ഥാനത്ത് ഹോട്ടലുകളടക്കം കടകള്‍ പൂര്‍ണമായി അടച്ചിടുമെന്ന് സി ഐടിയു നേതാക്കള്‍ അറിയിച്ചു. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും ടാക്‌സികളും പണിമുടക്കില്‍ പങ്കെടുക്കും. സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങരുതെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടകര്‍, ആശുപത്രി,ടൂറിസം മേഖല,പാല്‍, പത്രം മറ്റ് ആവശ്യ സര്‍വ്വീസുകള്‍ എന്നിലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page