അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് 2019-20 ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ് ടി ഗുണഭോക്താക്കള്‍ക്ക് പുതപ്പു വിതരണം ചെയ്തു. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീതാ വിജയന് ഉദ്ഘാടനം ചെയ്തു. ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 191 അംഗങ്ങള്‍ക്കുള്ള കമ്പിളി പുതപ്പ് വിതരണം ചെയ്തത്. ജില്ലാ ഖാദി കേന്ദ്രത്തില്‍ നിന്ന് നേരിട്ട് എടുത്താണ് വിതരണം ചെയ്തത് ചടങ്ങില്‍ വൈസ് പ്രസിഡന്റ് പി എം തോമസ് അധ്യക്ഷനായിരുന്നു സിഡിഎസ് ചെയര്‍പേഴ്സണ്‍ മേഴ്സി,സുബൈദ,കെ എസ് നാരായണ്‍,വത്സ തങ്കച്ചന്,കെ ജി വേണു തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -