- Advertisement -

- Advertisement -

കഞ്ചാവുമായി യുവാവ് പിടിയില്‍.

0

മുത്തങ്ങ എക്‌സൈസ് ചെക്പോസ്റ്റില്‍ നിന്ന് 1.150 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം തിരൂരങ്ങാടി സ്വദേശി ആഷിഫ് റഹ്മാന്‍(20) പിടിയില്‍.ഇന്ന് വൈകുന്നേരം നടന്ന വാഹന പരിശോധനയില്‍ KL 15 A 1746 നമ്പര്‍ ബാംഗ്ലൂര്‍- വടകര സൂപ്പര്‍ ഫാസ്റ്റ് ബസില്‍ നിന്നുമാണ് ഇയാളെ കഞ്ചാവുമായി പിടികൂടിയത്.മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മജു റ്റി.എമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ സുനില്‍ എം.കെ,പ്രിവന്റീവ് ഓഫീസര്‍മാരായ സുരേഷ് വെങ്ങാലിക്കുന്നേല്‍,പി.ഷാജി,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റ്റി.ജി. പ്രിന്‍സ്,പി.എസ് സുഷാദ്,വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.ബിന്ദു എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page