കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തിയ ഏഷ്യന്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പില്‍ കെന്‍ യൂറിയൂ കരാത്തെ വേള്‍ഡ് പ്രസിഡണ്ട് ഐകോ ടൊമയോരിയില് നിന്ന് എന്‍.സി.സജിത്കുമാര്‍ മൊമന്റോ സ്വീകരിച്ചു.കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സോഷ്യോളജി അദ്ധ്യാപകനും കരാത്തെ നാഷണല്‍ ജഡ്ജുമാണ് സജിത്കുമാര്‍. ചടങ്ങില്‍ ബ്ലാക്ക് ബെല്‍റ്റ് 30 കിലോ താഴെ കാറ്റഗറിയില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയനിര്മ്മല എച്ച്.എസ്സിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി പി.അമീര്‍ സുഹൈലിനും,ബ്ലാക്ക് ബെല്‍റ്റ് 35 കിലോ കാറ്റഗറിയില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയ നിര്‍മ്മല ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി പി.സല്മാന് ഫാരിസിനും മെഡലും സര്‍ട്ടിഫിക്കറ്റും നല്കി. ഇരുവരും അച്ചൂരാംനം കരാത്തെ ക്ലബ്ബ് വിദ്യാര്‍ത്ഥികളാണ്.
- Advertisement -
- Advertisement -