- Advertisement -

- Advertisement -

വനിതകളുടെ രാത്രി നടത്തം വയനാട്ടിലും

0

വനിതശിശു വികസനവകുപ്പിന്റെ നേതൃത്വത്തില്‍ സധൈര്യം മുന്നോട്ട് പൊതുയിടം എന്റേതും എന്ന സന്ദശവുമായി ഡിസംബര്‍ 29 നിര്‍ഭയ ദിനത്തോട് അനുബന്ധിച്ച് ബത്തേരിയില്‍ നൈറ്റ് വാക്ക് നടത്തി. നഗരസഭയുടെയും ഐസിഡിഎസിന്റെയും ജനമൈത്രി പൊലീസിന്റെയും സഹകരണത്തോടെ മൈസൂര്‍ റോഡ്, പുല്‍പ്പള്ളി റോഡ്. ചീരാല്‍ റോഡ്, മാനിക്കുനി, ചുള്ളിയോട് റോഡ് എന്നിവടങ്ങളിലാണ് നൈറ്റ് വാക്ക് നടത്തിയത്. നഗരസഭയില്‍ പരിപാടി ചെയര്‍മാന്‍ റ്റി. എല്‍ സാബു ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജിഷാ ഷാജി, സി. കെ. സഹദേവന്‍, പികെ സുമതി സിഡിപിഒ ഷീനി, നിലാ തോമസ്, സ്മിത, ശരണ്യ, എസ്്, സണ്ണി, മുരളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page