സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ ഗോത്രവിഭാഗം കുട്ടികള്‍ക്ക് യൂണിഫോം വിതരണം ചെയ്തു. ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി രണ്ട് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്.പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ റ്റി.എല്‍ സാബു നിര്‍വ്വഹിച്ചു.ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ജിഷാഷാജി അധ്യക്ഷയായിരുന്നു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പി.കെ.സുമതി, ബാബു അബ്ദുറഹ്മാന്‍,എല്‍സി പൗലോസ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരായ സാലി ജോസ്, സ്മിത തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -