ബംഗലുരു മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ മുട്ടില്‍ പഞ്ചായത്തില്‍ രണ്ടു വീടുകള്‍ക്ക് തറക്കല്ലിട്ടു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട താഴെമുട്ടില്‍ മല്ലിക പയ്യമ്പള്ളിയുടെയും, പുതിയേടത്ത് അപ്പുവിന്റെയും വീടുകള്‍ക്കാണ് തറക്കല്ലിടല്‍ നടത്തിയത്. ബംഗലുരു മലയാളി അസോസിയേഷന്‍ മുട്ടില്‍ പഞ്ചായത്തില്‍ നിര്‍മിച്ചുനല്‍കുന്ന 15 വീടുകളില്‍ മൂന്നാമത്തെയും നാലമത്തെയും വീടുകളാണിത്.അസോസിയേഷന്‍ ഭാരവാഹികളായ അജു,അനില്‍, മുട്ടില്‍ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഫൈസല്‍,ഫ്രണ്ട്‌സ് ക്രിയേറ്റീവ് മൂവ്‌മെന്റ് പ്രസിഡണ്ട് സിദ്ദീഖ് വടക്കന്‍,മുട്ടില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇഖ്ബാല്‍ എന്നിവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -