കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഏഷ്യന്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പില്‍ കളര്‍ ബെല്‍റ്റ് കാറ്റഗറിയില്‍ അച്ചൂരാനം കരാത്തെ ക്ലബ്ബിലെ വിദ്യാര്‍ത്ഥികള്‍ സ്വര്‍ണ്ണ മെഡലും മൂന്ന് വെങ്കലവും കരസ്ഥമാക്കി.കളര്‍ ബെല്‍റ്റ് വിഭാഗത്തില്‍ റാട്ടക്കൊല്ലി പഴശ്ശി എഡ്യൂക്കേഷന്‍ സെന്റര്‍ ഒന്നാം വര്‍ഷ ബി.എ.പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥി പി.എസ്സ്. സനൂപ് സ്വര്‍ണ്ണ മെഡലും,വലിയ പാറ ജി.എല്‍.പി.സ്‌കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഹന്ന ഫാത്തിമ വെങ്കലവും,നിര്‍മ്മല ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി പി. അമന്‍ അല്‍ത്താഫ് വെങ്കലവും, വൈത്തിരി എച്ച്.ഐ.എം.യു.പി.സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി കെ.മുഹമ്മദ് സിനാന്‍ വെങ്കലവും കരസ്ഥമാക്കി.എന്‍.സി.സജിത്ത്കുമാറാണ് കരാത്തെ പരിശീലകന്‍.
- Advertisement -
- Advertisement -