കോഴിക്കോട് റഹ്മാനിയാ വി.എച്ച്.എസ്.സ്‌കൂളിന്റെ സപ്തദിന ക്യാമ്പ് , ഹിമാര്‍ദ്രം – 2019 ന്റെ ഭാഗമായി ലഹരി വിപത്തിനെതിരെ ചുണ്ടേല്‍ ടൗണില്‍ വിമുക്തി റാലി നടത്തി. സംസ്ഥാന എക്‌സൈസ് വകുപ്പിന്റെയും വ്യാപാരി വ്യവസായി ഏകോപന സമിതി, യുവജന സംഘടനകള്‍, ബഹുജനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ചുങ്കം സര്‍ക്കിളില്‍ നിന്നാരംഭിച്ച റാലി നഗരം ചുറ്റി മനുഷ്യച്ചങ്ങലയോടെ സമാപിച്ചു. മെഴുകുതിരികളേന്തിയ വിദ്യാര്‍ത്ഥികളും ജാഥാംഗങ്ങളും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ശ്രീ. ശിവന്‍ ദീപം കൊളുത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിമുക്തി റാലി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ശ്രീ. എം. മുജീബ് ഫ്‌ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് മൈക്കിള്‍, ശ്രീ.സക്കീര്‍, അധ്യാപകന്‍ ഡോ.മുബീന്‍, ഫൈസല്‍, സീനത്ത്, റുസ് ലാബി, പ്രോഗ്രാം ഓഫീസര്‍ എം.ടി.അബ്ദുല്‍ മജീദ് എന്നിവര്‍ നേതൃത്വം നല്‍കി.വിമുക്തി സന്ദേശങ്ങളടങ്ങിയ ലഹരി, പുകയില വിരുദ്ധ സന്ദേശങ്ങടങ്ങിയ സ്റ്റിക്കറുകള്‍ വൊളണ്ടിയര്‍മാര്‍ കടകളിലും മറ്റു പൊതു സ്ഥാപനങ്ങളിലും പതിച്ചു. ലഹരി വിരുദ്ധ സന്ദേശവുമായി തെരുവു നാടകവും അവതരിപ്പിച്ചു.
- Advertisement -
- Advertisement -