സുല്‍ത്താന്‍ ബത്തേരി ബ്രിഗേഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഒന്നാമത് അഖില കേരള ബാഡ്മിന്റണ്‍ ഷട്ടില്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 27 മുതല്‍ മുപ്പത് വരെ ബത്തേരി കല്ലുവയല്‍ ബ്രിഗേഡ് ക്ലബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദിവസവും വൈകിട്ട് 6.30 മുതലാണ് മത്സരം. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫികളും സമ്മാനിക്കും. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന് നാളെ വൈകിട്ട് 6 മണിക്ക് നിര്‍വ്വഹിക്കും.
- Advertisement -
- Advertisement -