തിരുപ്പിറവി ആഘോഷിക്കാന്‍ ഹൃദയങ്ങളില്‍ പുല്‍ക്കൂടൊരുക്കി ക്രൈസ്ത സമൂഹമൊരുങ്ങി.പള്ളികളില്‍ ഇന്ന് രാത്രി ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ പാതിരാകുര്‍ബ്ബാനകള്‍.ബത്ലേഹിമിലെ പുല്‍ത്തൊഴുത്തില്‍ ദൈവപുത്രന് ഉണ്ണീശോ ജനനം കൊണ്ടതിന്റെ പാവന സ്മരണയില്‍ ക്രൈസ്തവ സമൂഹം ലോകമെങ്ങും നാളെ ക്രിസ്തുമസ് ആഘോഷിക്കും.ക്രിസ്മസിന്റെ വരവറിയിച്ച് കിഴക്കു നിന്നെത്തിയ രാജക്കന്മാരുടെ വഴികാട്ടികള്‍ പോലെ നക്ഷത്രവിളക്കുകള്‍ നാടെങ്ങും വെളിച്ചം വിതറി ജ്വലിച്ചു. തിരുപ്പിറവി ഗാനങ്ങളുമായി കരോള്‍ സംഘങ്ങളില്‍ സാന്തക്ലോസിന്റെ നേതൃത്വത്തില്‍ പ്രദക്ഷിണം ചെയ്തു.യേശുവിന്റെ ജനനം അറിയിച്ചു തിരുപ്പിറവി ഇന്ന് രാത്രിയാണ് തിരുപ്പിറവിയെ അനുസ്മരിച്ച് പള്ളികളില്‍ പാതിരാ കുര്‍ബ്ബാന നടക്കും. പുരോഹിത ശ്രേഷ്#ന്മാര്‍ പാതിരാ കുര്‍ബ്ബാനക്ക് നേതൃത്വം നല്‍കും. ഹൃദയങ്ങളില്‍ പുല്കൂടൊരുക്കി നാഥന്റെ പിറവിക്ക് സ്വസ്തി നേരാന്‍ കാതോര്‍ത്തിരിക്കുകയാണ് വിശ്വാസിക സമൂഹം
- Advertisement -
- Advertisement -